Advertisment

കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം!; രാജ്യം മുഴുവന്‍ ആ വിജയം ആഘോഷിച്ചു, രക്ഷിതാക്കളുടെ ചിന്താഗതിയെ പോലും ആ വിജയം മാറ്റിമറിച്ചു...ആ സുന്ദര ദിനങ്ങളെ കുറിച്ച് കപില്‍ പറയുന്നു

New Update

കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം തികഞ്ഞു. 1983 ജൂണ്‍ 25നായിരുന്നു ആ സുന്ദര ദിനം പിറന്നത്. രാജ്യം മുഴുവന്‍ ആ വിജയം ആഘോഷിച്ചു. രക്ഷിതാക്കളുടെ ചിന്താഗതിയെ പോലും ആ വിജയം മാറ്റിമറിച്ചെന്ന് അന്നത്തെ വീരപുരുഷന്‍ കപില്‍ ദേവ് പറയുന്നു.

Advertisment

publive-image

ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസായിരുന്നു സാധ്യതാ പട്ടികയിലെ ഒന്നാമൻ. ലോകകപ്പ് ഫൈനലിന്റെ ഇന്നിംഗ്സ് ബ്രേക്കിനിടയിൽ ഇന്ത്യൻ നായകൻ കപിൽ ദേവ് തന്റെ ടീമിനെ പ്രചോദിപ്പിച്ച വാക്കുകൾ ഇതായിരുന്നു. "അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. പ്രത്യേകം ഓർക്കേണ്ടത്, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി ഫീൽഡിൽ പുറത്തെടുത്താൽ ജീവിത കാലം ഓർത്തെടുക്കാൻ പറ്റുന്ന ഒരു ലോക കപ്പ് നമ്മുടെ കൈയിലുണ്ടാവും.

അന്ന് ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം. അസാധ്യമെന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറച്ച് വിശ്വസിച്ച കാര്യം കപിലും കൂട്ടരും പ്രാവര്‍ത്തികമാക്കിയപ്പോള്‍ വെറും 140 റണ്‍സിന് വിന്‍ഡീസിനെ കപിലും സംഘവും എറിഞ്ഞിട്ടു. കിരീടവും സ്വന്തമാക്കി.

publive-image

അന്നത്തെ ആ വിജയത്തെ കപിൽ തിരിഞ്ഞു നോക്കുന്നത് ഇങ്ങനെ;

രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങൾ ഉണ്ടാക്കിയെന്ന് തന്നെ പറയാം. കാരണം, പഠനത്തിനൊപ്പം സ്പോർട്സിന്റെ പ്രാധാന്യവും രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ലോകകപ്പ് വിജയത്തിനു ശേഷമാണ്.

കുട്ടികളുടെ ജീവിതത്തിൽ സ്പോർട്സും വേണമെന്ന് അവർക്ക് തോന്നിത്തുടങ്ങിയെന്നതാണ് 1983 വിജയത്തിന്റെ പ്രധാന ബാക്കിപത്രങ്ങളിലൊന്ന്. അതിനടുത്ത തലമുറകളിലേക്ക് ആ വിജയം സമ്മാനിച്ച വലിയ കാര്യങ്ങളിലൊന്ന് രക്ഷിതാക്കളുടെ മനോഭാവത്തിലുള്ള വ്യത്യാസമായിരുന്നു.

ഡോക്ടർമാരെയും എൻജിനീയർമാരേയും വാർത്തെടുക്കുന്നതിനൊപ്പം കായികമേഖലയുടെ പ്രാധാന്യം കൂടി ആളുകൾ ഈ വിജയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങി. കപിൽ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

world cup all news kapil dev
Advertisment