Advertisment

മാണി സി കാപ്പന്‍ കാണിച്ചത് മര്യാദയല്ല, എന്‍സിപിക്ക് ഒരു സീറ്റും നിഷേധിച്ചതായി അറിയില്ല; എംഎല്‍എ സ്ഥാനം രാജിവച്ച് പോകുന്നതാണ് മാന്യതയെന്ന് കാനം രാജേന്ദ്രന്‍

New Update

തിരുവനന്തപുരം: മുന്നണി മാറ്റത്തിൽ മാണി സി കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍സിപിക്ക് ഒരു സീറ്റും നിഷേധിച്ചതായി തനിക്കറിയില്ല. അങ്ങനെ ചര്‍ച്ച നടന്നിട്ടില്ല.എംഎല്‍എ സ്ഥാനം രാജിവച്ച് പോകുന്നതാണ് മാന്യതയെന്നും കാനം പറഞ്ഞു.

Advertisment

publive-image

അതേസമയം, കാപ്പനുമായി അനുനയ ശ്രമത്തിനില്ലെന്ന് എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. വേറെ മുന്നണിയുമായി കച്ചവടം നടത്തിയ ആളെ അനുനയിപ്പിക്കേണ്ടതില്ല.

എന്‍സിപി പിളര്‍ന്നുവെന്നത് അവകാശവാദം മാത്രമാണ്. മുന്നണിവിടുന്ന ആരും ഒറ്റയ്ക്കാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

kanam rajendran mani c kappan
Advertisment