Advertisment

കാപ്പുംന്തല താന്നിച്ചോട് - കാടൻ കുഴി റോഡ് ഉടൻ ടാർ ചെയ്യണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കാപ്പുംതല: വര്‍ഷങ്ങളായി നൂറ് കണക്കിന് പൊതുജനങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന താന്നി ചോട് - കാടൻ കുഴി റോഡ് ഉടൻ ടാർ ചെയ്യണമെന്ന് കാപ്പും ന്തല പൗര സമിതി ആവശ്യപ്പെട്ടു.

കടുത്തുരുത്തി, കാഞ്ഞിരത്താനം, കുറുപ്പന്തുറ, മുട്ടുചിറ, കുറവിലങ്ങാട്ട് ഭാഗങ്ങളിലേക്ക് എളുപ്പമാർഗമായ റോഡാണ് പ്രസ്തുത റോഡ്.

നൂറ് കണക്കിന് വിശ്വാസികൾ വന്നു പോകുന്ന സുറിയാനി പള്ളി ഈ റോഡിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

മഴക്കാലമായാൽ സ്ക്കൂൾ കുട്ടികൾക്കും , രോഗികൾ, മാർക്കറ്റിൽ പോകുന്നവരും , വളരെയധികം ദു: രിതമനുഭവിക്കുന്നു.

ഈ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ, ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി വാഴനട്ടു പ്രതിഷേധ പ്രഖ്യാപനം ഉത്ഘാടനം ചെയ്തു.

പൗരസമിതി കുടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് രാജു അരുണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഷാജി പുത്തൻ പുരയ്ക്കൽ, മനോജ് മാങ്കയം, ജോമോൻ കളപ്പുരയ്ക്കൽ, ഷാരോൺ ഷാജി എന്നിവർ സംസാരിച്ചു.

kaduthuruthi news
Advertisment