Advertisment

ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗം തുടങ്ങി: വിമതരായ നാല് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല: രണ്ട് പേര്‍ കാരണം ബോധിപ്പിച്ചു

author-image
admin
Updated On
New Update

ബെംഗളൂരു: ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗം തുടങ്ങി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

Advertisment

publive-image

ആകെ 75 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയിലുള്ള അംഗബലം. ഒരാള്‍ സ്പീക്കറായതിനാല്‍ ആകെ ഫലത്തില്‍ 79 പേര്‍. 75 പേരെ യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

വിമതരായ നാല് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്.

എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല.

വിധാനസൌധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുന്നത്. എത്ര പേര്‍ യോഗത്തിനെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോണ്‍ഗ്രസ് ക്യാംപില്‍ ബിജെപിയ്ക്ക് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ രണ്ട് എംഎല്‍എമാര്‍ നാടകീയമായി തിരിച്ചുവന്നിരുന്നു. ആനന്ദ് സിംഗും ഭീമ നായ്കുമാണ് തിരിച്ചുവന്നത്. ഫോണ്‍ സ്വിച്ചോഫായെന്നും ഗോവയ്ക്ക് യാത്ര പോയതാണെന്നുമാണ് ഭീമ നായ്ക് പറഞ്ഞ വിശദീകരണം.

Advertisment