Advertisment

സൗദിയില്‍ കരീം, ഊബര്‍ ടാക്സി ഡ്രൈവർ ജോലികൾ സൗദി പൗരന്മാര്‍ക്ക് മാത്രം,നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി: തൊഴില്‍ മന്ത്രി.

author-image
admin
New Update

റിയാദ്: സൗദി യുവ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ വരുമാനം മെച്ചപ്പെടുത്തുക, സൗദി വിഷൻ 2030 അനുസരിച്ച് സൗദി സമ്പദ്‌വ്യവസ്ഥയെ ശക്തിപെടുതുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ കരീം, ഉബർ, എന്നിവയില്‍ ഡ്രൈവര്‍ ജോലികള്‍ സൗദികള്‍ക്കായി പരിമിതപെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ-രാജിഹി.വെക്തമാക്കി.

publive-image

സൗദി പൗരന്‍മാര്‍ക്ക് മാത്രമേ കരീ , ഊബര്‍ ടാക്സി ഓടിക്കാന്‍ കഴിയൂ ഓണ്‍ലൈന്‍ വഴിയുള്ള (സവാരി-ഹെയ്‌ലിംഗ് (സ്മാർട്ട്) ആപ്ലിക്കേഷൻ ബൂകിംഗ് വഴി യാത്രക്കാരെ കൊണ്ടു പോകുന്നതിനുള്ള അവകാശം സൗദി പൗരന്മാര്‍ക്ക് മാത്രമാണ്.നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് പരിശോധിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു

Advertisment