Advertisment

ബി.ജെ.പിക്ക് മാധുരിയെങ്കില്‍; കോണ്‍ഗ്രസിന് കരീന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: ലോക്​ സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബോളിവുഡ്​ താരം മാധുരി ദീക്ഷിതിനെ മത്​സരിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കരീന കപൂറി​െന മത്​സരിപ്പിക്കാൻ കോൺഗ്രസും തയാറെടുക്കുന്നതായി റിപ്പോർട്ട്​. സിനിമാ-കായിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകൾ ബി.ജെ.പി പട്ടികയിൽ ഉൾപ്പെടുമെന്ന വാർത്തകൾക്കിടെയാണ്​ കരീനയെ കോൺഗ്രസ്​ ടിക്കറ്റിൽ മത്​സരിപ്പിക്കുമെന്ന റി​േപ്പാർട്ടും പുറത്തു വരുന്നത്​.

ഭോപാൽ ലോക്​ സഭാ സീറ്റിലേക്ക്​ ഗുഡ്ഡു ചൗഹാൻ, അനസ്​ ഖാൻ എന്നീ കോൺഗ്രസ്​ നേതാക്കൾ കരീന​യുടെ പേര്​ നിർദേശിച്ചതായാണ് വാർത്തകൾ. എന്നാൽ വാർത്തകളോട്​ കരീനയോ മധ്യപ്രദേശ്​ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവ് കമാൽ നാഥോ പ്രതികരിച്ചിട്ടില്ല.

മാധുരി ദീക്ഷിത്​, ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ്​ ദേവ്​ഗൺ, കപിൽ ദേവ്​, അക്ഷയ്​ കുമാർ, അനുപം ഖേർ തുടങ്ങിയ പ്രമുഖർ ബി.ജെ.പി ടിക്കറ്റി മത്​സരിക്കു​െമന്ന്​ വാർത്തകളുണ്ടായിരുന്നു.

Advertisment