Advertisment

ജിമ്മില്‍ പോകാന്‍ കരീനയിടുന്ന ടീഷര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടി

author-image
ഫിലിം ഡസ്ക്
New Update

വിവാഹം കഴിഞ്ഞിട്ടും കുട്ടി ഉണ്ടായിട്ടും തന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലാത്ത താരമാണ് കരീന കപൂര്‍. പ്രസവ ശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസിലെത്തിയ കരീനയെ വീണ്ടും സീറോ സൈസിലേക്ക് എത്തിച്ചത് ഈ ഫിറ്റ്‌നസാണ്. വര്‍ക്ക് ഔട്ടിലെന്ന പോലെ തന്നെ ഫാഷന്റെ കാര്യത്തിലും ശ്രദ്ധാലുവാണ് കരീന.

Advertisment

publive-image

കഴിഞ്ഞ ദിവസം ജിമ്മിന് പുറത്തു നിന്ന് കരീനയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വളരെ ലളിതമായ ടീഷര്‍ട്ടും കറുത്ത യോഗ പാന്റ്‌സും ഗോള്‍ഡന്‍ നിറത്തിലുള്ള ഏവിയേറ്റേഴ്‌സുമണിഞ്ഞാണ് താരം ജിമ്മിലെത്തിയത്.

എന്നാല്‍, കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും ടി ഷര്‍ട്ടിന്റെ വില കേട്ടാണ് ആരാധകര്‍ ഇത്തവണ ഞെട്ടിയിരിക്കുന്നത്. നാല്‍പത്തി ആറായിരം രൂപയ്ക്കടുത്താണ് കരീന അണിഞ്ഞിരിക്കുന്ന ടി ഷര്‍ട്ടിന്റെ വില. ഗുച്ചിയുടെ എസി/ഡിസി പ്രിന്റ് ടൈഡൈ ടീഷര്‍ട്ട് ആണ് കരീന അണിഞ്ഞിരിക്കുന്നത്.

Advertisment