Advertisment

ജിമ്മെന്ന് പറഞ്ഞ് പെണ്ണ് അസ്ഥികൂടം പോലെയായി; കരീനയുടെ പുതിയ ലുക്കിന് ട്രോള്‍

author-image
ഫിലിം ഡസ്ക്
New Update

മാസങ്ങള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് കരീന കപൂര്‍ തന്റെ പഴയ ലുക്ക് വീണ്ടെടുത്തത്. പക്ഷേ കരീനയുടെ പുതിയ ലുക്കില്‍ ആരാധകര്‍ അത്ര സന്തുഷ്ടരല്ല. മകന്‍ തൈമൂറിന്റെ ജനനശേഷം വീണ്ടും ബോളിവുഡില്‍ ചുവടുറപ്പിക്കാനുളള നീക്കത്തിലാണ് കരീന. ഇതിനായി തന്റെ ലുക്ക് വീണ്ടെടുക്കാന്‍ കഠിന ശ്രമമാണ് താരം നടത്തുന്നത്. ഓരോ ദിവസവും മണിക്കൂറുകളോളമാണ് കരീന ജിമ്മില്‍ ചെലവഴിക്കുന്നത്.

Advertisment

publive-image

അടുത്തിടെ സിംഗപ്പൂരില്‍ നടന്ന റാംപില്‍ കരീന ചുവടുവച്ചു. തന്റെ ഇഷ്ടപ്പെട്ട ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് കരീന റാംപിലെത്തിയത്. കരീനയുടെ സുഹൃത്ത് അമൃത അറോറയും റാംപിലെത്തി. കരീനയ്ക്ക് ഒപ്പമുളള ഒരു ചിത്രം അറോറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോയിലെ കരീനയെ കണ്ട ട്രോളന്മാര്‍ വെറുതെ വിട്ടില്ല. കരീനയുടെ മെലിഞ്ഞ ശരീരത്തെക്കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

കരീനയെ കണ്ടാല്‍ അസ്ഥികൂടമാണെന്ന് തോന്നുമെന്നാണ് പലരും പറഞ്ഞത്. കരീനയോട് വല്ലതും കഴിച്ച് വണ്ണം വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ കരീന ശസ്ത്രക്രിയ നടത്തിയാണ് ഇങ്ങനെ ആക്കിയതെന്നായിരുന്നു ഒരു കമന്റ്. കരീനയ്ക്ക് പോഷകാഹാരത്തിന്റെ കുറവാണെന്നായിരുന്നു മറ്റൊരു കമന്റ്. കരീന എന്തു പറ്റി? അസ്ഥികൂടത്തെപ്പോലെ തോന്നുന്നല്ലോ എന്നായിരുന്നു ഒരു കമന്റ്. ഫോട്ടോയില്‍ അമൃതയുടെ ലുക്ക് നല്ലതാണെന്നും കരീനയെ കണ്ടാല്‍ പ്രായമായതുപോലെ തോന്നുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Advertisment