ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പോലാണ് ഫാഷന്റെ കാര്യത്തിലും കരീനയുടെ ശ്രദ്ധ. ഏതവസരത്തിലായാലും സ്‌റ്റൈലിഷ് ആയാണ് താരത്തിനെ കാണാന്‍ സാധിക്കുക.
കഴിഞ്ഞ ദിവസം ജിമ്മിന് പുറത്തു നിന്ന് പാപ്പരാസികള്‍ പകര്‍ത്തിയ കരീനയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
വളരെ സിമ്പിള്‍ ആയ ടി ഷര്‍ട്ടും കറുത്ത യോഗ പാന്റ്‌സും ഗോള്‍ഡന്‍ നിറത്തിലുള്ള ഏവിയേറ്റേഴ്സുമണിഞ്ഞാണ് താരം ജിമ്മിലെത്തിയത്. എന്നാല്‍, കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും ടി ഷര്‍ട്ടിന്റെ വില കേട്ടാണ് ആരാധകര്‍ ഇത്തവണ ഞെട്ടിയിരിക്കുന്നത്.
നാല്‍പത്തി ആറായിരം രൂപയ്ക്കടുത്താണ് കരീന അണിഞ്ഞിരിക്കുന്ന ടി ഷര്‍ട്ടിന്റെ വില. ഗുച്ചിയുടെ എസി/ഡിസി പ്രിന്റ് ടൈ-ഡൈ ടി ഷര്‍ട്ട് ആണ് കരീന അണിഞ്ഞിരിക്കുന്നത്.