Advertisment

സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിച്ച് കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല ; ക്ഷേത്രത്തില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തിയത് ആളും ആരവും ഭക്തജനങ്ങളുടെ സാന്നിധ്യവുമില്ലാതെ

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിച്ച് കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല. ആളും ആരവും ഭക്തജനങ്ങളുടെ സാന്നിധ്യവുമില്ലാതെയാണ് ക്ഷേത്രത്തില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തിയത് . ക്ഷേത്രത്തിന്റെ മണിമണ്ഡപത്തിനടുത്തുള്ള പണ്ടാരപ്പുരയില്‍ തയ്യാറാക്കിയ അടുപ്പില്‍ മേല്‍ശാന്തി അജയ് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. സാക്ഷിയായി സഹമേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരിയും കീഴ്ശാന്തിയും മാത്രം.

Advertisment

publive-image

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കരിക്കകം പൊങ്കാല. പ്രശസ്തമാണ് ഇവിടത്തെ പൊങ്കാലച്ചടങ്ങും.ഇത്തവണ മാര്‍ച്ച് 27-ന് മഹാകുംഭാഭിഷേകം നടത്തി 30-ന് ഉത്സവം തുടങ്ങാനായിരുന്നു തീരുമാനം.

മീനത്തിലെ മകം നാള്‍ വരുന്ന ഏപ്രില്‍ അഞ്ചിനാണ് പൊങ്കാല നിശ്ചയിച്ചിരുന്നത്. മഞ്ജു വാര്യരുടെ നൃത്തമുള്‍പ്പെടെ കലാപരിപാടികളും ഉത്സവത്തിനായി തയ്യാറാക്കിയിരുന്നു.

Advertisment