Advertisment

അറുപതു കഴിഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ നല്കണമെന്ന പ്രമേയം ഗ്രാമസഭയിൽ

New Update

publive-image

Advertisment

നെയ്യശ്ശേരി: ജനപങ്കാളിത്തം കൊണ്ട് ഗ്രാമസഭ ശ്രദ്ധേയമായി. കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഗ്രാമസഭയാണ് ജനപങ്കാളിത്തംകൊണ്ട് സജീവമായത്. നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റെജി ജോൺസൺ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തു മെമ്പർ ആൻസി സോജൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ടു, വാർഡ് മെമ്പർമാരായ ഷേർളി സെബാസ്റ്റ്യൻ, ബൈജു വറവുങ്കൽ ,ജീസ് ആയത്തുപാടം, സോണിയജോബിൻ, വിജി ജോമോൻ, സെക്രട്ടറി ഷാജു മാത്യു, കോ ഓർഡിനേറ്റർ കെ.കെ പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

നെയ്യശ്ശേരി ഗ്രാമത്തിന്റെ വികസനത്തിനുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഹരിത സംഘം സെക്രട്ടറി ജോയി മാണിക്കുന്നേൽ സമർപ്പിച്ചു. പത്തു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന വണ്ടമറ്റം-നെയ്യശ്ശേരി-കരിമണ്ണൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഓഐഓപി ഒന്നാം വാർഡ് പ്രസിഡന്റ് ടോജോ ജോൺ ആയത്തുപാടം അറുപതു വയസു കഴിഞ്ഞ എല്ലാവര്ക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്ന പ്രമേയം അവതരിപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ ഷേർളി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

thodupuzha news
Advertisment