Advertisment

കരിമ്പയിൽ ജാഗ്രത കുറയ്ക്കാതെ, നിയന്ത്രണങ്ങളിൽ ഇളവ്. പ്രവർത്തന സമയംരാവിലെ 10 മുതൽ 4 വരെ

New Update

പാലക്കാട്:കരിമ്പ പഞ്ചായത്തിൽ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ തരത്തിൽ ചില ഇളവുകൾ വരുത്താൻ പഞ്ചായത്തിൽ ചേർന്ന കോവിഡ് അവലോകന സമിതി തീരുമാനം. കണ്ടയ്‌ന്മെന്റ് സോൺ അല്ലാത്ത പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ തുറന്ന് പ്രവർത്തിക്കാം.കണ്ടയ്ൻമെന്റ് സോണുകളിൽ പലചരക്ക്,പച്ചക്കറി കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ.

Advertisment

publive-image

എന്നാൽ ചെറുള്ളി പ്രദേശത്ത് ഈ ഇളവുകൾ ഇല്ല.എല്ലാകടകളിലും സന്ദർശക രെജിസ്റ്റർ ഉണ്ടായിരിക്കണം.

ബേക്കറികളിലും, ഹോട്ടലുകളിലും ചായ,ജ്യൂസ് പോലുള്ള പാനീയങ്ങളുടെ വിൽപന അനുവദനീയമല്ല. ടാക്സി വാഹനങ്ങൾ സ്റ്റാൻഡിൽ നിർത്തിയിടുന്നതിനേർപ്പെടുത്തിയ നിയന്ത്രണവും തുടരും.

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗ വ്യാപനം ഉണ്ടാവുകയും ചെയ്ത കല്ലടിക്കോട് രോഗപ്രതിരോധത്തിന് നിയന്ത്രണങ്ങൾ അനിവാര്യമാണ്‌.

കരിമ്പയിൽ1,6,9 എന്നീ വാർഡുകൾക്ക് പുറമെതൊട്ടടുത്ത കോങ്ങാട്,മുണ്ടൂർ പഞ്ചായത്തുകളിലും കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ട്. ഈ പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഒട്ടും കുറവ് വരുത്താതെയും മാനദണ്ഡങ്ങൾ പാലിച്ചും പരിമിതമായ ഇളവുകളാണ് നൽകിയിരിക്കുന്നത്.

karimbarestriction
Advertisment