Advertisment

കരിമ്പയിൽ വീണ്ടും ഇടതുപക്ഷം. പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ.വൈസ് പ്രസിഡന്റ് കോമള കുമാരി

New Update

മണ്ണാർക്കാട്:കരിമ്പ പതിനൊന്നാം വാർഡിൽ മത്സരിച്ച മണലിപ്പാടം വീട്ടിൽ പി.എസ്. രാമചന്ദ്രൻഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റും ഏഴാം വാർഡിൽ മത്സര രംഗത്തുണ്ടായിരുന്ന കാഞ്ഞിരാനി കാർത്തിക വീട്ടിൽ കെ.കോമളകുമാരിവൈസ് പ്രസിഡന്റായും അധികാരമേൽക്കും.

Advertisment

publive-image

പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി 91വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാമചന്ദ്രൻ മാസ്റ്റർ തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂൾ അധ്യാപകനാണ്.ഈ വർഷത്തോടെ അധ്യാപന ജോലിയിൽ നിന്നും വിരമിക്കും.പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള

രാമചന്ദ്രൻ ഇടക്കുർശി കാർഷിക ബാങ്ക് ഡയറക്ടറുമാണ്.

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന കെ.കോമളകുമാരി 1967 ൽ ബാലസംഘത്തിലൂടെ പാർട്ടി പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ്.നിലവിൽ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്,സിപിഎം ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയ

പദവികൾ വഹിക്കുന്നു.

മുമ്പ് മൂന്ന് ഭരണ കാലയളവിൽ പഞ്ചായത്തംഗം ആയിട്ടുള്ള കോമളകുമാരി 54വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജയം.കരിമ്പയിൽ കഴിഞ്ഞ ഭരണകാലത്തെ ഇടതാധിപത്യം ഇത്തവണയും തുടരും.

സർക്കാർ ഫണ്ടുകളുടെ കൃത്യമായ വിനിയോഗവും അഴിമതി രഹിത ഭരണവും സമയ ബന്ധിതമായ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ വിജയം നേടിക്കൊടുത്തു.

പാർട്ടിയുടെ ക്രിയാത്മക ഇടപെടലുകളും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പൊതു ലക്ഷ്യത്തോടൊപ്പം നീങ്ങിയുള്ള സുതാര്യമായ പദ്ധതി പ്രവർത്തനങ്ങളും സ്വീകാര്യമായി.

17 വാർഡിൽ പത്തും എൽ ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.മണ്ണാർക്കാട്ബ്ലോക്കിൽ 8,9,ഡിവിഷൻ,ജില്ലാപഞ്ചായത്ത് ഡിവിഷൻ 6 എന്നിവയും കൂടി പരിഗണിക്കുമ്പോൾ കരിമ്പയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇനിയും കരുത്തോടെ മുന്നോട്ട് പോകാനുള്ള അനുകൂല സാഹചര്യമാണുള്ളത്.

karimpa
Advertisment