Advertisment

വിമാനത്തില്‍ നിന്ന് ഇന്ധനം ചോര്‍ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു. കോഴിക്കോട്ടു നിന്ന്‌ ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തില്‍നിന്നാണ് ഇന്ധനം ചോര്‍ന്നത്. 145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertisment

publive-image

തക്കസമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ദുരന്തമാണ്‌ ഒഴിവായത്. ദുബായിലേക്ക് പുറപ്പെടാനായി ഏപ്രണില്‍നിന്ന്‌ പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്‌ റണ്‍വേയിലേക്ക് കയറ്റിയ വിമാനം ടേക്ക്‌ഓഫിന് ഒരുങ്ങുന്നതിനിടെ ഇന്ധനം പുറത്തേക്ക് തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അടിയന്തരസന്ദേശം നല്‍കി വിമാനത്തിന്‍റെ ടേക്ക്‌ഓഫ് തടഞ്ഞു.

11.30-ന് പുറപ്പെടേണ്ട വിമാനത്തില്‍നിന്ന്‌ യാത്രക്കാരെ പുറത്തിറക്കി സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാന്‍ ഒരുമണിക്കൂറോളമെടുത്തു. ഇതോടെ വിമാനത്തിന് അനുവദിച്ച യാത്രാറൂട്ട് റദ്ദായി. തകരാര്‍ പരിഹരിച്ച വിമാനം ഉച്ചയ്ക്ക് 3.50-നാണ് കോഴിക്കോട് വിട്ടത്.

Advertisment