Advertisment

കരിപ്പൂര്‍ വിമാന ദുരന്തം : സഹായധനം പ്രഖ്യാപിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം, നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും

New Update

കരിപ്പൂര്‍: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് സഹായധനം പ്രഖ്യാപിച്ചത്. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment

publive-image

വിമാന ദുരന്തസ്ഥലം കേന്ദ്ര വ്യോമയാന മന്ത്രി സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തില്‍ അദ്ദേഹം അതീവ ദുഖം രേഖപ്പെടുത്തി. വിമാനത്താവളം അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് അപകട വ്യാപ്തി കുറച്ചതെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 23 പേര്‍ ആശുപത്രി വിട്ടു. 149 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് വ്യോമയാന മന്ത്രി പറഞ്ഞു.

karipoor economic help
Advertisment