Advertisment

കരിപ്പൂരിൽ സ്വർണവേട്ട; ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

New Update

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി.

publive-image

സ്വർണത്തിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വില വരും. ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.

karipoor gold case
Advertisment