Advertisment

കരിപ്പൂരിൽ  ഗതകാല പ്രതാപം ചിറകടിക്കുന്നു. ജിദ്ദയിൽ നിന്ന് ഡിസംബർ 5 മുതലും റിയാദിൽ നിന്ന് 7 മുതലും  സൗദിയ നോൺ-സ്റ്റോപ്പ് സർവീസുകൾ, 

New Update
ജിദ്ദ:   മൂന്ന്  വർഷത്തെ   ഇടവേളക്കും   അതിലേറെ  കനത്ത  നൈരാശ്യത്തിനും  ആശങ്കകൾക്കും   വിരാമമിട്ടു കൊണ്ട്     കരിപ്പൂർ  വിമാനത്താവളം   ഗതകാല   പ്രതാപത്തിലേയ്ക്ക്   തിരികെ   പറക്കുകയായി.   വലിയ  വിമാനങ്ങളുടെ  സർവീസ്   പുനരാരംഭം   വിളിച്ചറിയിച്ചു  കൊണ്ട്    സൗദി  അറേബ്യൻ  എയർലൈൻസ്    കരിപ്പൂരിന്റെ   മണ്ണിൽ   മുത്തമിടാൻ    വീണ്ടും   എത്തുകയാണ്   -  ആദ്യ  ട്രിപ്പ്  ജിദ്ദയിൽ  നിന്ന്  ഡിസംബർ  അഞ്ചിനും    റിയാദിൽ  നിന്ന്  ഡിസംബർ  ഏഴിനും.
Advertisment
publive-image
ജിദ്ദയിൽ   നിന്നുള്ള   നോൺ  സ്റ്റോപ്പ്  സൗദിയ   സർവീസുകൾ    തിങ്കൾ,   ബുധൻ,  വ്യാഴം,  ശനി   എന്നീ  ദിവസങ്ങളിലാണ്  ഉണ്ടാവുക.    പുലർച്ചെ   03 :15   ന്   പുറപ്പെട്ട്    രാവിലെ  11 :10  ന്   കരിപ്പൂരിൽ   ഇറങ്ങുന്ന    വിമാനം    ഉച്ചയ്ക്ക്   01: 10  ന്  അവിടെ  നിന്ന്  പുറപ്പെട്ട്   വൈകീട്ട്  4 :40  ന്  ജിദ്ദയിൽ   തിരിച്ചെത്തും.    റിയാദിൽ   നിന്നുള്ള  സർവീസുകൾ   വെള്ളി,  ഞായർ,  ചൊവ്വ   ദിവസങ്ങളിലുമാണ്.    പുലർച്ചെ   04  :05   ന്  പുറപ്പെട്ട്     രാവിലെ    10  :5 0  ന്   കരിപ്പൂരിൽ   ഇറങ്ങുന്ന    വിമാനം    ഉച്ചയ്ക്ക്   01: 10  ന്  അവിടെ  നിന്ന്   പുറപ്പെട്ട്   വൈകീട്ട്  15  :45   ന്   റിയാദിൽ   തിരിച്ചെത്തും.
publive-image
എ.330 ഇനത്തില്‍ പെട്ട വിമാഞങ്ങളാണ്    കരിപ്പൂരില്‍  സർവീസുകൾക്കുണ്ടാവുക.    ആഴ്ചയിൽ  മൊത്തം   ഏഴു  സർവീസുകൾ   കരിപ്പൂരിലേക്ക്    ഏർപ്പെടുത്തി  കൊണ്ട്  സൗദിയ  എയർലൈൻസ്  മലബാറിലെ    യാത്രക്കാർക്ക്   ആശയും  ആവേശവുമാകുന്നത്.    ഇത്   കരിപ്പൂരിൽ  മുമ്പ്  സർവീസ്  നടത്തിയിരുന്ന   മറ്റു  വിദേശ   വിമാന കമ്പനികൾക്ക്     പ്രചോദനമാകും.

publive-image

വലിയ  വിമാനങ്ങൾ    സർവീസ്  പുരാരംഭിക്കുന്ന   ദിവസം  ആഘോഷപൂർണമാക്കാനുള്ള    ഒരുക്കങ്ങളിലാണ്    ഇക്കാര്യത്തിൽ   ജനകീയ  നീക്കങ്ങൾക്കു   ചുക്കാൻ   പിടിച്ചു   സജീവ  രംഗത്തുള്ള   മലബാർ   ഡെവലൊപ്മെന്റ്  ഫോറം.    അതിനിടെ,  സാമൂഹ്യ  മാധ്യമങ്ങളിൽ   കരിപ്പൂരിന്   പഴയ  പ്രതാപം  തിരിച്ചു  ലഭിക്കുന്നതുമായി   ബന്ധപ്പെട്ട  വിഷയങ്ങളിൽ    സജീവ  ചർച്ചകളും   പൊടിപൊടിക്കുകയാണ്.
Advertisment