Advertisment

കരിപ്പൂർ സ്ട്രീറ്റ് ലൈറ്റ് പ്രശ്നം: മലപ്പുറം ജില്ലാ കെഎംസിസി നിവേദനം നൽകി

New Update

ജിദ്ദ: ദിവസേന പ്രവാസികളും ഉംറ തീർത്ഥാടകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ യാത്രക്ക് ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവള പരിസരത്ത് കൊളത്തൂർ മുതൽ വിമാനത്താവള ജംഗ്ഷ ന് വരെയുള്ള റോഡിൽ കരാർ കമ്പനിയുടെ അനാസ്ഥ മൂലം മാസങ്ങളായി പ്രവർത്തന രഹിത മായി കിടക്കുന്ന തെരുവ് വിളക്കുകൾ ഉടൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കൊണ്ടോട്ടി മുനിസിപ്പൽ ഭരണ സമിതിക്ക് നിവേദനം നൽകി.

Advertisment

publive-image

കരിപ്പൂർ സ്ട്രീറ്റ് ലൈറ്റ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജിദ്ദ - മലപ്പുറം ജില്ലാ കെഎംസി സി യുടെ നിവേദനം ട്രെഷറർ മജീദ് അരിമ്പ്ര കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്‌സൺ ഷീബക്ക് നൽകുന്നു.

കരിപ്പൂരിലേക്ക് പോകുന്ന വഴി വിജനമായത് കൊണ്ട് രാത്രിയിൽ അതുവഴി സഞ്ചരിക്കുക ദുഷ്ക്കരമാണെന്നും ഈയിടെയായി സ്വർണ്ണ കള്ളക്കടത്തു മാഫിയ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും ഇവിടെ അഴിഞ്ഞാടുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി

പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നു മുനിസിപ്പൽ ചെയർപേഴ്സൺ ഷീബ കെഎംസിസി നേതാക്കൾക്ക് ഉറപ്പ് നൽകി. മലപ്പുറം ജില്ലാ കെഎംസിസി ട്രെഷറർ മജീദ് അരിമ്പ്രയാണ് നിവേദനം സമർപ്പിച്ചത്.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ജലീൽ ഒഴുകൂർ, കെ.സി. ശിഹാബ്, ജംഷി ബാവ, ജാഫർ കോട്ടയിൽ, സി. കെ. ഫൈസൽ, കെ.സി. മുഹമ്മദ് കുട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തുടർന്ന് കെഎംസിസി നേതാക്കളുമായി ചെയർപേഴ്സൺ നടത്തിയ ചർച്ചയിൽ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. മുഹമ്മദ് ഷാ, കൗൺസിലർമാരായ അബ്ദുസ്സലാം, ഇ.എം.എ. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

 

Advertisment