Advertisment

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് അഴിച്ചു പരിശോധിച്ചത് 45 ലക്ഷത്തോളം രൂപ നല്‍കി വാങ്ങിയ വാച്ച്‌; പരിശോധന കഴിഞ്ഞപ്പോള്‍ വാച്ച് നാശമായി, പരാതിയുമായി യാത്രക്കാരന്‍

New Update

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കേടാക്കിയെന്ന സംഭവത്തിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസിനും പരാതി നൽകി. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 2.50നു ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിൽ ആണ് കഴിഞ്ഞ ദിവസം കരിപ്പൂർ പൊലീസിൽ പരാതിയുമായി എത്തിയത്.

Advertisment

publive-image

കോടതി നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസ് അധികൃതർക്കും കൂടി പരാതി നൽകി.

സ്വർണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച് യാത്രക്കാരനു തിരിച്ചു നൽകിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച് കേടാക്കി എന്നാണ് ആക്ഷേപം.

മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരൻ 2017ൽ ദുബായിലെ ഷോറൂമിൽനിന്ന് 2,26,000 ദിർഹം (ഇന്ത്യൻ രൂപ 45 ലക്ഷത്തിലധികം) നൽകി വാങ്ങിയ വാച്ച് അടുത്തിടെ ഇസ്മായിലിനു നൽകുകയായിരുന്നു എന്നും വാച്ച് കേടാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ കെ.കെ.മുഹമ്മദ് അക്ബർ പറഞ്ഞു.

ഇക്കാര്യത്തിൽ മലബാർ ഡവലപ്മെന്റ് ഫോറം ബന്ധപ്പെട്ടവർക്കു പരാതി നൽകിയതായി പ്രസിഡന്റ് കെ.എം.ബഷീറും അറിയിച്ചു.

karipur incident
Advertisment