Advertisment

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതം; മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; പൈലറ്റുമാരടക്കം എല്ലാവര്‍ക്കും പരുക്കേറ്റത് ഏകദേശം ഒരു പോലെ

New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

publive-image

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വിശദമായ റിപ്പോര്‍ട്ട് പൊലീസിന് കൈമാറും. പരുക്കേറ്റ 99 പേരാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഗുരുതര പരുക്കേറ്റവരടക്കം അപകടനില തരണം ചെയ്ത് വരികയാണ്.

plane crash karipur plane crash
Advertisment