Advertisment

വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു; കരിപ്പൂരില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി

New Update

publive-image

Advertisment

കരിപ്പൂര്‍: വിമാനത്തിനുള്ളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചതോടെ കരിപ്പൂരിലെ രക്ഷാദൗത്യം അവസാനിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി. സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ അടക്കം 16 പേരാണ് മരിച്ചത്.

മരിച്ചവരില്‍ ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. പിലാശേരി സ്വദേശി ഷറഫുദ്ദീന്‍, ചെര്‍ക്കളപ്പറമ്പ് സ്വദേശി രാജീവന്‍ എന്നിവരും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ്.

123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില അതീവഗുരുതരമാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായ ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യയുടെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. ബോയിങ് 737 വിമാനത്തില്‍ 191 പേരാണ് ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment