Advertisment

വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയറിയിച്ച് കരിവേഷങ്ങൾ നാടുചുറ്റി തുടങ്ങി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയറിയിച്ച് കരിവേഷങ്ങൾ നാടുചുറ്റി തുടങ്ങി.മൂന്ന് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വേലയാണ് വടക്കന്തറയിലേത്.

Advertisment

publive-image

ക്ഷേത്രത്തിൽ കുറയിട്ട് കഴിഞ്ഞാലാണ് കരിവേഷങ്ങൾ നഗരവും പ്രാന്തപ്രദേശവും ചുറ്റി വേലയറിയിക്കുക. അട്ടപ്പാടി മേഖലയിലെ നായാടി വിഭാഗത്തിൽ പ്പെട്ടവരാണ് കരിവേഷം കെട്ടുന്നത്.

പരമ്പരാഗതമായി നടന്നു വരുന്ന ആചാരത്തിൻ്റെ ഭാഗമായി കരിവേഷത്തോടൊപ്പം സ്ത്രീ വേഷം കെട്ടുന്ന വരുമുണ്ട്. കോപിഷ്ടയായ ദേവിയെ സന്തോഷിപ്പിച്ച് ചിരിപ്പിക്കാൻ വേഷം കെട്ടിയതാണെന്ന ഐതിഹ്യവും ചില പഴമക്കാർ പറയുന്നുണ്ട്.

നായാടികൾക്കു പുറമെ മറ്റുള്ളവരും ഇപ്പോൾ വഴിപാടായി കരിവേഷം കെട്ടാനുണ്ടു്.ആർമി, പോലീസ്; ബസ്സ് ഉടമ, കച്ചവടക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ വഴിപാടായി വേഷം കെട്ടുന്നു. വീടുകളിൽ നിന്നും ലഭിക്കുന്ന ദക്ഷിണ അമ്പലത്തിലെ ഭണ്ഡാരത്തിൽ സമർപ്പിക്കുകയാണ് ചെയ്യുക. 'കെ.ഗോകുൽദാസ് ,ബാലൻ, സിന്ധുരാജ്, തുടങ്ങിയവരാണ്ഈ ഗ്രൂപ്പിന് നേതൃത്ത്വം നൽകുന്നത്.

karivesham5
Advertisment