Advertisment

കാള്‍ മാര്‍ക്‌സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം ആക്രമിക്കപ്പെട്ടു ;മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: കാള്‍ മാര്‍ക്‌സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം ആക്രമിക്കപ്പെട്ടു. കല്ലറയില്‍ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകമാണിത്.

Advertisment

publive-image

ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് കാള്‍ മാര്‍ക്സിന്റേത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് മാര്‍ക്സ് സ്മാരകം സന്ദര്‍ശിക്കാനെത്തുന്നത്.

1881-ല്‍ മരിച്ച മാര്‍ക്സിന്റെ ശവകുടീരത്തിലെ ശില 1954-ല്‍ സ്മാരകത്തില്‍ ചേര്‍ത്ത് പുനപ്രതിഷ്ഠിച്ചിരുന്നു. ഇതാണ് ചുറ്റികകൊണ്ട് നശിപ്പിച്ചത്. കാള്‍ മാര്‍ക്സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ഏറ്റവും കൂടുതല്‍ ചുറ്റിക അടികള്‍ വീണിട്ടുള്ളത്.

അറ്റകുറ്റപ്പണികള്‍ നടത്തിയാലും ചരിത്രസ്മാരകം പഴയപോലെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

Advertisment