Advertisment

കെ.കെ.ജമാലുദ്ധീൻ പ്രശസ്തി ആഗ്രഹിക്കാതിരുന്ന കർമ്മയോഗി : അഡ്വ.വി ആർ സുനിൽ കുമാർ, എം.എൽ.എ

author-image
admin
New Update

കൊടുങ്ങല്ലൂര്‍ :  പ്രതീക്ഷാ ഫൗണ്ടേഷൻ എന്ന ജീവ കാരുണ്യ സംഘടന കേന്ദ്രീകരിച്ച് നിസ്വാർത്ഥവും നിശബ്ദവുമായ ഒരു പാട് സേവനങ്ങൾ നിർവ്വഹിച്ച കെ.കെ ജമാലു ദ്ധീൻ പ്രശസ്തി ആഗ്രഹിക്കാതിരുന്ന യഥാർത്ഥ കർമ്മയോഗിയായിരുന്നുവെന്ന് അഡ്വ. വി.ആർ സുനിൽ കുമാർ, എം.എൽ എ പ്രസ്താവിച്ചു.

Advertisment

publive-image

കോതപറമ്പ് സെന്ററിലെ വൈറ്റ് ടവറിൽ പ്രതീക്ഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൊടു ങ്ങല്ലൂർ പൗരാവലിയുടെ കെ.കെ ജമാലുദ്ധീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ  മുഖ്യ പ്രഭാഷണവും കൊടുങ്ങല്ലൂർ എം.ഐ.ടി ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് ന ദ് വി മുഖ്യ പ്രസംഗവും നിർവ്വഹിച്ചു.

ഫൗണ്ടേഷൻ പ്രസിഡന്റ് സലീം തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.എം നാസർ, അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ, മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) സ്ഥാപക നേതാവ് ഹാജി.പി .വി, അഹമ്മദ് കുട്ടി പി ഐ, സഫിലി ടി.യു, മുഹമ്മദ് ബഷീർ, കോതപറമ്പ് ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് സലാഹുദ്ധീൻ തേപറമ്പിൽ, ഇബ്രാഹിം വേടിയിൽ, മജീദ് കുന്നത്ത്, മുഹമ്മദ് റാഫി ചേനേഴത്ത്, നവാസ് ഷാലിമാർ, റഹ്മത്തലി ശോഭ, ഹനീഫ കടമ്പോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ ജമാലുദ്ധീൻ സ്മാരക ചികിത്സാ സഹായ വിതരണവും നടന്നു.

Advertisment