Advertisment

 കർമ്മ കുവൈറ്റിന്റെ ജനറൽ  ബോഡി യോഗം 6-5-2019  ന് അബ്ബാസിയ ഫോക്ക് ഹാളിൽ നടത്തി

New Update

കുവൈറ്റ് : 2018-2019 വർഷത്തെ കർമ്മ കുവൈറ്റിന്റെ ജനറൽ ബോഡി യോഗം 6-5-2019 ന് അബ്ബാസിയ ഫോക്ക് ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. കർമ്മ പ്രസിഡന്റ് വിനോദ്‌ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഉപദേശക സമിതി ചെയർമാൻ ബാലകൃഷ്ണൻ ഉദുമ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

തുടർന്ന് ജനറൽ സെക്രട്ടറി അരുൺ പള്ളോട് 2018-2019 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വത്സരാജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 15 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കഴിഞ്ഞ പ്രവർത്തന വർഷത്തിൽ കർമ ഏറ്റെടുത്തു നടത്തിയത് ജനറൽ ബോഡി അംഗീകരിച്ചു.

നാട്ടിലെ ക്ഷേമകാര്യങ്ങൾക്കുവേണ്ടി രൂപീകൃതമായ കർമ്മ ട്രസ്റ്റിന്റെ ബൈലോ യോഗത്തിൽ അവതരിപ്പിച്ചു . പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളായി.

പ്രസിഡണ്ട് -വിനോദ്‌കുമാർ കെ. ജനറൽ സെക്രട്ടറി -  ജയചന്ദ്രൻ പി.കെ ,ട്രഷറർ - ഹരിനാരായണൻ, ഉപദേശക സമിതി ചെയർമാൻ : ബാലകൃഷ്ണൻ ഉദുമ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

വനിതാവേദി: കൺവീനർ - രമ്യ മനോജ്

ജോയിന്റ് കൺവീനേഴ്‌സ്

1. സീന വിജയൻ

2. രശ്മി നാരായണൻ

3. ശൈലജ ഉണ്ണികൃഷ്ണൻ

4. ഷീജ രാജേഷ്

Advertisment