Advertisment

കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയ മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ട നിലയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഡി. അയ്യപ്പ ദൊറെ കൊല്ലപ്പെട്ടനിലയില്‍.ആര്‍ ടി നഗറിലെ വീടിനുസമീപത്തെ റോഡില്‍ അജ്ഞാത സംഘത്തിന്‍റെ കുത്തേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

Advertisment

publive-image

ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോള്‍ കുത്തേറ്റതാണെന്നാണ് പോലിസ് സംശയിക്കുന്നത്. നടക്കാന്‍പോയശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

സംഭവ സ്ഥലത്തെ സിസിടിവി. ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരുകയാണ്. നേരത്തേ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018ലെ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് 'ജന സമനയ പാര്‍ട്ടി' രൂപീകരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസബന്ദൂരി ജലവിതരണപദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.

Advertisment