Advertisment

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കര്‍ണാടക കൃഷി മന്ത്രി ബി.സി പട്ടീല്‍

New Update

ബംഗലൂരു: കാര്‍ഷിക തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരെ പരിഹസിച്ച്‌ കര്‍ണാടക കൃഷി മന്ത്രി ബി.സി പട്ടീല്‍. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭീരുക്കള്‍ക്ക് മാത്രമാണ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച്‌ ജീവനൊടുക്കാന്‍ കഴിയൂ.

Advertisment

publive-image

വെള്ളത്തില്‍ വീണാല്‍ നീന്തിക്കയറാനാണ് നാം ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കുടകിലെ പൊന്നാംപെട്ടില്‍ മുളകര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

'കാര്‍ഷിക മേഖല എത്രമാത്രം ലാഭകരമാണെന്ന് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീകള്‍ക്ക് വലിയ സമ്ബാദ്യമുണ്ടാക്കാന്‍ കഴിയുന്നു. മറ്റു കര്‍ഷകര്‍ക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ലെന്നും മന്ത്രി ചോദിക്കുന്നു.

അതേസമയം, മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി കര്‍ഷകരെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ വിമര്‍ശിച്ചു.

karnadaka
Advertisment