Advertisment

കര്‍ണാടക മുന്‍ മന്ത്രി കെ. അമര്‍നാഥ് ഷെട്ടി അന്തരിച്ചു

New Update

ബംഗളൂരു: ജെ.ഡി(എസ്) നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെ. അമര്‍നാഥ് ഷെട്ടി( 80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലായിരുന്നു അന്ത്യം.

Advertisment

publive-image

അല്‍വാസ്​ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍(എ.ഇ.എഫ്) ട്രസ്റ്റിയായ ഷെട്ടി 1965ലാണ്​ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്​. തുടര്‍ന്ന്​ കര്‍ക്കല താലൂക്കിലെ പാലഡ്​ക പഞ്ചായത്ത്​ പ്രസിഡന്‍റായി.

1983ല്‍ മൂഡ്ബിദ്രി നിയോജകമണ്ഡലത്തില്‍ നിന്ന് എം‌.എല്‍.‌എയായി. തുടര്‍ന്ന്​ 1987ലും 1994ലും ഇതേ മണ്ഡലത്തില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.

karnadaka amarnath shetty
Advertisment