Advertisment

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം കര്‍ണാടക ഹൈക്കോടതി തടഞ്ഞു

New Update

ബെംഗളൂരു: കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രതീക്ഷിച്ച ബിജെപി എംഎല്‍സി എ.എച്ച്.വിശ്വനാഥിന് കനത്ത തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019-ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വാനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്

കര്‍ണാടക ഹൈക്കോടതി അറിയിച്ചു.

Advertisment

publive-image

2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന 17-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ്70-കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടു.

തുടര്‍ന്നാണ് അദ്ദേഹത്തെ എംഎല്‍സിയാക്കിയത്. കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദ്ധാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദ്യൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമിച്ചത്.

karnadaka court
Advertisment