കർണാടകയില്‍ ബിജെപി മുന്നേറ്റം. ബിജെപി 99, കോണ്‍ഗ്രസ് 75, ജെഡിഎസ് 38. സിദ്ധരാമയ്യ 2 മണ്ഡലങ്ങളിലും പിന്നില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, May 15, 2018

ബെംഗളൂരു ∙ നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. ബിജെപി 98 സീറ്റുകളിലും കോണ്‍ഗ്രസ് 92 സീറ്റുകളിലും ജെ ഡി എസ് 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു .

ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം . ജെ ഡി എസ് നിര്‍ണ്ണായക ശക്തിയായി മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത് .

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. 113 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത് . കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന രണ്ടു മണ്ഡലങ്ങളിലും അദ്ദേഹം പിന്നിലാണ് . ബാദമി, ചാമുണ്ഡേശ്വരി എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിക്കുന്നത്.

 

×