Advertisment

എം​എ​ൽ​എ​മാ​രെ കോഴ നല്‍കി കൂറുമാറ്റത്തിന് പ്രേരിപ്പിച്ചു - കര്‍ണ്ണാടകയില്‍ ബിജെപിക്കെതിരെ തെളിവ് സഹിതം പരാതിയുമായി കോണ്‍ഗ്രസ്

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ വീണ്ടും ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നീക്കം. കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രെ കോഴ നല്‍കി കൂറുമാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി.

മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തിരെ തെളിവുകള്‍ നിരത്തിയാണ് കെ​പി​സി​സിയുടെ പ​രാ​തി.

publive-image

ബം​ഗ​ളു​രു അ​ർ​ബ​ണ്‍ വിം​ഗ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ൽ ന​ൽ​കി​യ പ​രാ​തി​ക്കൊ​പ്പം, കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണ​വും മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​ഞ്ചു ശ​ബ്ദ​രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

യെ​ദി​യൂ​ര​പ്പ​യ്ക്കു പു​റ​മേ ബി.​ശ്രീ​രാ​മു​ലു, ബി​ജെ പു​ട്ട​സ്വാ​മി, മാ​ഫി​യ ത​ല​വ​ൻ ജ​നാ​ർ​ദ​ന റെ​ഡ്ഡി, യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ വി​ജ​യേ​ന്ദ്ര, ബി​ജെ​പി​യു​ടെ ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​വ് മു​ര​ളീ​ധ​ര റാ​വു എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

publive-image

മേ​യ് 19ന് ​ക​ർ​ണാ​ട​ക​യി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് വി​ജ​യി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

രാ​ജി​വ​ച്ച മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, ബി.​ശ്രീ​രാ​മു​ലു, മു​ര​ളീ​ധ​ര റാ​വു, പു​ട്ട​സ്വാ​മി, യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ വി​ജ​യേ​ന്ദ്ര തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.

publive-image

മ​ന്ത്രി​പ​ദ​വി​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യും വാ​ഗ്ദാ​നം ചെ​യ്തു​ള്ള ഈ ​ഫോ​ണ്‍​വി​ളി​ക​ൾ ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നും മി​മി​ക്രി ക​ലാ​കാ​ര​ൻ​മാ​രെ ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ഗ്ര​സ് നി​ർ​മി​ച്ച​താ​ണെ​ന്നു​മാ​ണു ബി​ജെ​പി വാ​ദി​ക്കു​ന്ന​ത്.

publive-image

അതേസമയം , 6 മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് - ജെഡി എസ് സര്‍ക്കാര്‍ പൊളിക്കാന്‍ വീണ്ടും ബിജെപി ശ്രമിക്കുമെന്നതിനാല്‍ ഈ നീക്കം തടയാനുള്ള തന്ത്രപരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

karnadaka ele
Advertisment