Advertisment

കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ച വിഷയം; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

New Update

തിരുവനന്തപുരം: കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം കേരളത്തിലേക്കുള്ള ചരക്ക് നീക്കം നിലച്ചതായി കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

publive-image

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിനെ അതിര്‍ത്തിയില്‍ നിന്നും കര്‍ണാടക കടത്തിവിടാത്തത് കാരണം രോഗി മരിച്ച കാര്യവും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് പടരുന്ന ഗുരുതര പ്രതിസന്ധി രാജ്യം നേരിടുമ്ബോള്‍ ചില സംസ്ഥാനങ്ങള്‍ വിഭാഗീയത വളര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൊറോണ വൈറസ് രോഗികളുണ്ടെന്ന് കാണിച്ചാണ് കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി. എന്നാല്‍ വിദേശത്ത് നിന്നെത്തിയവരെല്ലാം സംസ്ഥാനത്ത് ക്വാറെന്റൈനിലാണ്. കര്‍ണാടകയുടെ ഇത്തരം ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Advertisment