Advertisment

'പ്രതിമബാധ'യിൽ കർണ്ണാടക സർക്കാരും;1200 കോടി ചെലവിൽ കാവേരി പ്രതിമ നിർമ്മിക്കും,125 അടി ഉയരം

New Update

നര്‍മ്മദാ തീരത്തെ പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത് ഈയിടെയാണ്. പട്ടിണി പാവങ്ങൾ ഏറെയുള്ള രാജ്യത്ത് കോടികൾ ചെലവഴിച്ച പ്രതിമ നിർമ്മിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യങ്ങൾ വിമർശന സ്വരത്തിൽ പ്രധാനമന്ത്രിക്കെതിരെ ഉയർന്നിരുന്നു. എതിർത്തവരിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ പ്രതിമ ബാധ കർണാടക സർക്കാരിനെയും പിടികൂടിയിരിക്കുന്നു. കോൺഗ്രസ് പങ്കാളിത്തമുള്ള സംസ്ഥാന സർക്കാർ 1200 കോടി രൂപ ചെലവിൽ കാവേരി പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ്.Image result for kumaraswamiകര്‍ണ്ണാടകയിലെ മാണ്ട്യ ജില്ലയില്‍ കാവേരി നദീ തീരത്തെ കെ.ആര്‍.എസ് അണക്കെട്ടിന് സമീപമായാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കാവേരി നദിയെ അമ്മയായി സങ്കല്‍പ്പിച്ചാണ് പ്രതിമയുടെ നിര്‍മ്മാണമെന്നും, 1200 കോടി രൂപാ ചിലവാണ് പ്രാഥമികമായി പ്രതിമയുടെ നിര്‍മ്മാണത്തിന് പതീക്ഷിക്കുന്നതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നു.

Image result for kaveri river imagesവിനോദസഞ്ചാര കേന്ദ്രമായി കര്‍ണ്ണാടകയെ മാറ്റുക, കാവേരി നദിയിലെ മണല്‍ ഊറ്റല്‍ തടയുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍മ്മാണത്തിന് പിന്നില്‍ എന്ന് മുഖ്യമന്ത്രി എഫ്.ഡി. കുമാരസ്വാമി പറഞ്ഞു.Image result for kaveri riverപ്രതിമയുടെ നിര്‍മ്മാണം വഴി കര്‍ണ്ണാടകയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി പ്രദേശം മാറുമെന്നും അത് വഴി മണല്‍ ഊറ്റല്‍ നിലയ്ക്കുമെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.Image result for kumaraswami2 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിമയ്ക്ക് വേണ്ടിയുള്ള സ്ഥലം വിട്ടു നല്‍കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിര്‍മ്മാണം പുര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നടത്താണാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പറഞ്ഞു.

Advertisment