Advertisment

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിശ്വാസം തെളിയിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണറുടെ അന്ത്യശാസനം. ഗവര്‍ണ്ണറെ തള്ളി കോണ്‍ഗ്രസ്. നിയമസഭയുടെ കാര്യപരിപാടികളില്‍ ഗവര്‍ണ്ണര്‍ ഇടപെടാരുതെന്ന് ഭരണകക്ഷി

author-image
കൈതയ്ക്കന്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു ∙ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിശ്വാസം തെളിയിക്കാന്‍ കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് അന്ത്യശാസനം നല്‍കിയത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഇക്കാര്യം നിര്‍ദേശിച്ച് ഗവര്‍ണര്‍ കത്ത് നല്‍കി.

എന്നാല്‍, ഗവര്‍ണറുടെ അന്ത്യശാസനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു . ഗവര്‍ണര്‍ക്ക് നിയമസഭയുടെ കാര്യപരിപാടികളില്‍ ഇടപെടാന്‍ ആവില്ല. നിയമസഭ കാര്യോപദേശക സമിതി യോഗം ചേര്‍ന്നാണ് സഭാ നടപടികള്‍ തീരുമാനിക്കുന്നത്. സഭ നടപടികള്‍ നീട്ടാനും ചുരുക്കാനും അധികാരം സ്പീക്കര്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

നിയമസഭ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരുമെന്നു സ്പീക്കർ കെ.ആർ.രമേശ് കുമാർ അറിയിച്ചിട്ടുണ്ട് . സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയ്ക്കുള്ളിൽ ബിജെപി അംഗങ്ങളുടെ ധർണ തുടരുകയാണ്. അതേസമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്ന സംബന്ധിച്ച കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.

സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു.

karnadaka ele
Advertisment