Advertisment

'ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല മറിച്ച്‌ വെടിയുണ്ടകളാണ് നല്‍കേണ്ടത്' ..ഠാക്കൂറിനെ പിന്തുണച്ചുകൊണ്ട്‌ കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവി

New Update

ബെംഗളൂരു: ദേശവിരുദ്ധരെ വെടിവെച്ച്‌ കൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച്‌ കര്‍ണാടക മന്ത്രി. 'ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല മറിച്ച്‌ വെടിയുണ്ടകളാണ് നല്‍കേണ്ടത്' എന്ന് ഠാക്കൂറിനെ പിന്തുണച്ചുകൊണ്ട്‌ കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവി ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

'ദേശവിരുദ്ധര്‍ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദികളായ അജ്മല്‍ കസബിന്‍റെയും യാക്കൂബ് മേമന്‍റെയും വധത്തെ എതിര്‍ത്തവരും പൗരത്വ നിയമത്തെ കുറിച്ച്‌ വ്യാജപ്രചാരണം നടത്തുന്ന ടുക്‌ഡെ ടുക്‌ഡെ ഗ്രൂപ്പുകളുമാണ്.' - സി.ടി.രവി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രക്ഷോഭം നടത്തുന്നവരെ വെടിവെച്ച്‌ കൊല്ലണമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.

karnadaka minister5
Advertisment