Advertisment

കോണ്‍ഗ്രസിന്‍റെ ഒരു എംഎല്‍എയെ ബിജെപി കൊണ്ടുപോയാല്‍ വേറെ 10 പേര്‍ അവിടെനിന്നും ഇവിടേയ്ക്കു വരും - യെദൂരപ്പയെ വെല്ലുവിളിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ കോണ്‍ഗ്രസിന്‍റെ ഒരു എംഎല്‍എയെ കൊണ്ടുപോയാല്‍ വേറെ പത്തു പേര്‍ അവരുടെ പക്ഷത്തുനിന്ന് ഇവിടേയ്ക്കു വരും'- അദ്ദേഹം പറഞ്ഞു.

publive-image

എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. 'സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചിലരെ പ്രലോഭിപ്പിച്ചും മറ്റുചിലര്‍ക്ക് പണംകൊടുത്തും ചിലരെ അധികാരം ഉപയോഗിച്ചും മറ്റുചിലരെ ഭീഷണിപ്പെടുത്തിയുമാണ് തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്. ഇത് ബിജെപിയുടെ പതിവു രീതിയാണ്. ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പയാണ് ഇതിനു ചുക്കാന്‍പിടിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

publive-image

തങ്ങള്‍ക്കൊപ്പം ചേരുന്നതിന് ഒരു കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബി.ജെ.പി. 'സമ്മാനം' വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങള്‍ക്കുപിന്നിലെന്നും കുമാരസ്വാമി പറഞ്ഞു.

karnadaka ele
Advertisment