Advertisment

കര്‍ണാടകയിലെ 'വിമതര്‍' ഇനി ബിജെപി സ്ഥാനാര്‍ത്ഥികള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ സ്ഥാനാര്‍ഥിത്വവും നേടിയിരിക്കുകയാണ്.

Advertisment

publive-image

കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്‌. എന്നാല്‍ ഒപ്പം രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേര്‍ന്നിട്ടില്ല.

ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബിജെപിയില്‍ ചേരാത്തതെന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് വിമതര്‍ക്ക് അംഗത്വം നല്‍കിയത്.

ഇവര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും.

karnadaka
Advertisment