കര്‍ണാടക : പൊതുജനാഭിപ്രായം കണക്കിലെടുത്ത് കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.
/sathyam/media/post_attachments/fDcISVDtmzKERALyXXxR.jpg)
പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യപനം സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ജാഗ്രത നടപടികളുടെ ഭാഗമായാണ് കര്‍ണാടകയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.