Advertisment

കര്‍ണ്ണാടകയിലെ തലക്കാവേരി മണ്ണിടിച്ചില്‍ കാണാതായ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി

New Update

കര്‍ണ്ണാടക : കര്‍ണ്ണാടകയിലെ തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ സഹോദരന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പൂജാരിമാര്‍ താമസിച്ചിരുന്ന രണ്ട് വീടുകളില്‍ ബ്രഹ്മഗിരി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

പൂജാരിയുടെ ഭാര്യ ശാന്തയുടെ സഹോദരന്‍ സ്വാമി ആനന്ദതീര്‍ത്ഥയുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.നാരായണ ആചാരിയുടെ ഭാര്യ ശാന്ത ആചാര്‍, സഹപൂജാരിമാരായ രവികിരണ്‍ ഭട്ട്, കാസര്‍കോട് അഡൂര്‍ കായര്‍ത്തിമൂലയിലെ ശ്രീനിവാസ പദിലായ എന്നിവരെ കണ്ടെത്താനാളുള തിരച്ചില്‍ വീണ്ടും തുടരുകയാണ്.

karnadaka
Advertisment