Advertisment

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപിയിൽ ; 13 പേര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപിയിൽ. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവർ പാർട്ടിയിൽ ചേർന്നത്.

Advertisment

publive-image

അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് അവരുടെ സീറ്റുകൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ നൽകി. കോൺഗ്രസ് എംഎൽഎമാരായിരുന്ന മഹേഷ് കുമാത്തല്ലി (അതാനി), ശ്രീമന്ത ഗൗഡ പാട്ടീൽ (കാഗ് വാഡ്), രമേഷ് ജാർക്കിഹോളി (ഗോകക്), ശിവരാം ഹെബർ (യെല്ലാപൂർ), ബിസി പാട്ടീൽ (ഹിരേകെരുർ), ആനന്ദ് സിംഗ് (വിജയനഗര), കെ സുധാകർ(ചിക്കബല്ലാപുര), ബൈരാതി ബാസവരാജ്(കെആർ പുരം), എസ്ടി സോമശേഖർ(യശ്വന്ത്പുർ), എംടിബി നാഗരാജ്(ഹോസ്‌കോട്ട്) ജെഡിഎസ് എംഎൽഎമാരായിരുന്ന കെ ഗോപാലയ്യ(മഹാലക്ഷ്മി ലേ-ഔട്ട്), എഎച്ച് വിശ്വനാഥ്(ഹുൻസുർ), കെസി നാരായണ ഗൗഡ(കൃഷ്ണരാജ്‌പേട്ട്) എന്നിവർക്കാണ് ബിജെപി സ്ഥാനാർത്ഥിത്വം നൽകിയത്.

പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം കിട്ടാൻ ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അതേസമയം, കോൺഗ്രസുമായി സഖ്യം പിരിഞ്ഞ ജെഡിഎസ് പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

17 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെയായിരുന്നു അന്നത്തെ സ്പീക്കറായ കെആർ രമേശ്കുമാർ അയോഗ്യരാക്കിയത്. കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗിനെ ബിജെപിയിലെടുത്തിട്ടില്ല.

Advertisment