Advertisment

കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി കര്‍ണാടക; യാത്രാമാര്‍ഗങ്ങളും അടച്ചു

New Update

publive-image

Advertisment

ബെംഗളൂരു: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി കര്‍ണാടക. ഇതിനോടനുബന്ധിച്ച് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രാമാര്‍ഗങ്ങള്‍ അടച്ചു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകളോ വിമാനങ്ങളോ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല. റോഡ്മാര്‍ഗവും പ്രവേശിപ്പിക്കില്ല.

മേയ് 18ന് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക പ്രവേശനം നിരോധിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2533 ആയി വര്‍ധിച്ചു. 115 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 47 പേരാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisment