Advertisment

യെദ്യൂരപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് കര്‍ണാടകയിലെ ബിജെപി നേതാവ്; കര്‍ണാടക ബിജെപിയില്‍ ഭിന്നത

New Update

publive-image

Advertisment

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പ അധികകാലം കര്‍ണാടകയിലെ മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ് ബസനഗൗഡ യെത്‌നാല്‍. ഉത്തര കര്‍ണാടരയില്‍ നിന്നുള്ള നേതാവ് അധികം വൈകാതെ മുഖ്യമന്ത്രിയാകുമെന്നും യെത്‌നാല്‍ പറഞ്ഞു.

ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാടകയില്‍ നിന്നാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ പറഞ്ഞു.

ഉത്തര കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് യത്‌നാല്‍ നേരത്തെ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ അടക്കമുള്ളവര്‍ യത്‌നാലിന്റെ അഭിപ്രായം തള്ളി രംഗത്തെത്തി. കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment