Advertisment

കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം; അട്ടിമറി വിജയം നേടിയത് കോണ്‍ഗ്രസ്-ജെഡിഎസ് ശക്തി കേന്ദ്രങ്ങളില്‍

New Update

publive-image

ബെംഗളൂരു: കര്‍ണാടകയില്‍ ബാംഗ്ലൂര്‍ ആര്‍ആര്‍ നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസ്, ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്.

ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. ജെഡിഎസ് കോട്ടയായ സിറയിൽ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.

Advertisment