Advertisment

കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കി രണ്ട് എംഎല്‍എമാര്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കര്‍ണാടക : കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കി രണ്ട് എംഎല്‍എമാര്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എച്ച് നാഗേഷ് ആര്‍ ശങ്കര്‍ എന്നി സ്വതന്ത്ര എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. ഇരുവരും നിലപാട് ഗവര്‍ണറെ അറിയിച്ചു.

Advertisment

നേരത്തെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതായി കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെ ബിജെപി തങ്ങളുടെ എംഎല്‍എമാരം മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

publive-image

മന്ത്രിസഭാ പുനസംഘടനയുടെ പേരില്‍ അതൃപ്തരായ രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീല്‍ എന്നിവര്‍ ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്നും തന്റെ അറിവോടെയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുബൈയിലേക്കു പോയെതെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

അതിനിടെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബെംഗളൂരുവിലെത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുമായും സിദ്ധരാമയ്യയുമായും വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി.

Advertisment