Advertisment

രാജ്യത്ത് വീണ്ടും കോവിഡ് മരണം: കർണാടകത്തിൽ 75കാരൻ മരിച്ചു: കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല

New Update

ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് മരണം നാലായി. ബാഗൽകോട്ടിൽ 75കാരൻ മരിച്ചതോടെയാണിത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നു വ്യക്തമല്ല. അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്.

Advertisment

publive-image

മാർച്ച് 31നാണ് അസുഖബാധിതനായി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നിസാമുദീനിൽ നിന്നെത്തിയ രണ്ട് പേർ കൂടി മരിച്ചതോടെ തെലങ്കാന സർക്കാർ പ്രതിരോധപ്രവത്തനങ്ങൾ ഊർജിതമാക്കി. ‌

നിസാമുദീനിൽ നിന്ന് സംസ്ഥാനത്തു മടങ്ങിയെത്തിവരിൽ 164 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 75 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും ഇവരോട് ഇടപഴകിയവരുമാണ്.

Advertisment