Advertisment

കുമാരസ്വാമിക്ക് വീണ്ടും ഗവര്‍ണറുടെ അന്ത്യശാസനം; ആറുമണിക്കുള്ളില്‍ വിശ്വാസവോട്ട് നേടണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗലൂരു: കര്‍ണാടക നിയമസഭയിലെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമിക്ക് ഗവര്‍ണറുടെ അന്ത്യശാസനം. ഇന്ന് വൈകിട്ട് ആറിന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിശ്വാസവോട്ടിന് അനുവദിച്ച സമയം കഴിഞ്ഞിട്ടും നടപടിയാകാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ഗവര്‍ണര്‍ ഇടപെട്ടത്.

Advertisment

publive-image

അതേസമയം, ഗവര്‍ണര്‍ സഭയിലെ സംഭവങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കി. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിനാണ് ഗവര്‍ണര്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് വിപ്പ് നല്‍കാനുള്ള അവകാശത്തിന്മേലുള്ള ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിടയില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്‌സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. വിശ്വാസ പ്രമേയത്തിന്മേല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള സമയം നല്‍കിയ ശേഷമേ വോട്ടെടുപ്പ് നടക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Advertisment