Advertisment

ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

New Update

publive-image

Advertisment

ബെംഗളൂരു: ഏത് കൊവിഡ്‌ വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിനും ചിലര്‍ക്ക് കൊവാക്‌സിനും നല്‍കുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണര്‍ത്തുന്നതുമാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുയര്‍ത്തുന്നത്. നിലവിലെ വാക്‌സിന്‍ വിതരണ സംവിധാനത്തില്‍ സംഘടനയിലെ ചിലര്‍ക്ക് ആശങ്കകളുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രി കെ സുധാകര്‍ നിഷേധിച്ചു. റിപ്പോര്‍ട്ടുകളില്‍ വസ്തുത ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രക്രിക വിജയകരമായി പുരോഗമിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisment