Advertisment

കര്‍ണ്ണാടകയില്‍ ഫലം എതിരായാല്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന് തടയിട്ട് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. ഫലം എന്തായാലും കോണ്‍ഗ്രസിനൊപ്പമെന്ന് ദേവഗൗഡ

New Update

publive-image

Advertisment

ബാംഗ്ലൂര്‍∙ വോട്ടെടുപ്പ് ഫലം പുറത്തു വരും മുന്‍പേ കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ താഴെയിടാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെയാണ് എതിര്‍നീക്കങ്ങളുമായി രാഹുല്‍ഗാന്ധിതന്നെ നേരിട്ട് രംഗത്തിറങ്ങിയത് .

സഖ്യ ധാരണകള്‍ക്കു വിരുദ്ധമായി പ്രസ്‍താവനകളും നീക്കങ്ങളും നടത്തരുതെന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു ശക്തമായ നിര്‍ദേശം നല്‍കി. പതിവായി മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രകോപിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് രാഹുല്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുമാരസ്വാമി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കു തടയിടാനാണു സഖ്യകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ എഐസിസി നേതൃത്വം ശക്തമാക്കിയത്.

ഇതോടെ കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജെഡിഎസ് കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുമെന്നു ദേവഗൗഡ പറഞ്ഞു .

കര്‍ണാടകയില്‍ ബിജെപിക്കു വലിയ നേട്ടമെന്ന സൂചന നല്‍കിയാണ് എക്‌സിറ്റ് ഫലങ്ങളെല്ലാം പുറത്തു വന്നത്.സഖ്യമായുള്ള മത്സരത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായിരുന്നു ഫലങ്ങള്‍.

karnadaka ele
Advertisment