Advertisment

മകനെ മത്സരിപ്പിക്കണമെന്നു താൽപര്യപ്പെട്ട മണ്ഡ്യയിലെ അതേ ജനം തന്നെ കൈവിട്ടു ; മകന്റെ തോല്‍വിയില്‍ വിങ്ങിപ്പൊട്ടി കുമാരസ്വാമി

New Update

ബെംഗളൂരു :  ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നിന്നു മകൻ നിഖിൽ ഗൗഡ പരാജയപ്പെട്ടതിൽ വീണ്ടും കണ്ണീരണിഞ്ഞ് ദൾ കക്ഷി നേതാവ് കുമാരസ്വാമി.

Advertisment

publive-image

മണ്ഡ്യ കെആർ പേട്ടിൽ ദൾ സ്ഥാനാർഥി ബി. എൽ ദേവരാജിനു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് അദ്ദേഹം വികാരഭരിതനായത്. മകനെ മത്സരിപ്പിക്കണമെന്നു താൽപര്യപ്പെട്ട മണ്ഡ്യയിലെ അതേ ജനം തന്നെ കൈവിട്ടു.

കുമാരസ്വാമി സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, നിഖിൽ ഗൗഡയെ 1,25,876 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്രയായി മത്സരിച്ച സുമലത പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണയോടെയായിരുന്നു ഇത്

Advertisment