Advertisment

ദേശസ്നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും ; എന്നാല്‍ ദേശീയതയ്ക്ക് എതിരെ നില്‍ക്കുന്നവരും പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യദ്രേഹികളും ബിജെപി വോട്ട് നല്‍കില്ല ; കോണ്‍ഗ്രസുകാര്‍ ഹിജഡകളെ പോലെയെന്ന് കര്‍ണാടക മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിജഡകളെന്ന് വിളിച്ച കര്‍ണാടക മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. ജനപ്രതിനിധികളെയും ഒപ്പം ട്രാന്‍സ്‍ജെന്‍‍ഡറുകളെയും ആക്ഷേപിക്കുന്നതാണ് കര്‍ണാടക ഗ്രാമവികസന മന്ത്രിയായ കെ എസ് ഈശ്വരപ്പയുടെ പ്രസംഗം.

Advertisment

publive-image

എംഎല്‍എ വാക്കുകള്‍ ഇങ്ങനെ: ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതിന് താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും തെര‍ഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നുമുള്ള ഭയമായിരുന്നു അവര്‍ക്ക്. ഇത്തരത്തിലുള്ള ഹിജഡകളുടെ സ്വഭാവമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെന്നാണ് ഈശ്വരപ്പ പറഞ്ഞത്.

താന്‍ ഇതുവരെ ആ സമുദായത്തെ സന്തോഷിപ്പിക്കാന്‍ നോക്കിയിട്ടില്ലെന്നും എന്നാല്‍ വോട്ടുകള്‍ ലഭിച്ചെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ദേശസ്നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും. എന്നാല്‍, ദേശീയതയ്ക്ക് എതിരെ നില്‍ക്കുന്നവരും പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യദ്രേഹികളും ബിജെപി വോട്ട് നല്‍കില്ലെന്നും ഈശ്വരപ്പ പറഞ്ഞു.

Advertisment